ന്യൂഡല്‍ഹി | തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ. ഇന്നലെ 91,702 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു ആഴ്ചക്ക് ശേഷം മരണ സംഖ്യയില്‍ വര്‍ധനവുണ്ടായി. 3403 മരണമാണ് ഇന്നലെയുണ്ടായത്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പല സംസ്ഥാനങ്ങളും നേരത്തെ മറച്ചുവെച്ച മരണ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിടുന്നതിനാലാണ് കേസുകള്‍ കൂടുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കേസുകള്‍ കുറയുന്നതിനൊപ്പം രോഗമുക്തി നിരക്ക് വര്‍ധിപ്പിച്ചതും പ്രതീക്ഷയേകുന്നതാണ്. 95 ശതമാനത്തോളമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 91,702 പേരാണ് രോഗമുക്തരാണ്.
രാജ്യത്ത് ഇതിനകം 2,92,74,823 കേസുകളും 3,63,079 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 58,76,087 കേസുകളും 1,03,748 മരണങ്ങളുമാണുണ്ടായത്. ഇന്നലെ മഹാരാഷ്ട്രയില്‍ 1915, കര്‍ണാടകയില്‍ 194, കേരളത്തില്‍ 194, തമിഴ്‌നാട്ടില്‍ 358 മരണങ്ങളുണ്ടായി. 16,813 കേസ് റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടിലാണ് ഇന്നലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
source
http://www.sirajlive.com/2021/06/11/483424.html
إرسال تعليق