ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയര്‍ന്നു.ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് പ്രതിദിന മരണ നിരക്കില്‍ ഇത്തരമൊരു വര്‍ധനവിന് കാരണം. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടുത്താത്ത 3971 മരണങ്ങളാണ് കഴിഞ്ഞ ദിവസം പുതായി രേഖപ്പെടുത്തിയത്. ഇതാണ് പ്രതിദിന മരണ നിരക്ക് ഉയരാന്‍ കാരണമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
source
http://www.sirajlive.com/2021/06/10/483226.html
Post a Comment