തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ 28വരെ നീട്ടി; ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ചെന്നൈ | തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേ സമയം ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും.ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍.

കൊവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ കര്‍ക്കശ നിയന്ത്രണം തുടരും.കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈയാലാടുദുരൈ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല.

പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്.



source http://www.sirajlive.com/2021/06/20/484968.html

Post a Comment

أحدث أقدم