കോവിഷീല്‍ഡിന്റെ ഒറ്റ ഡോസ് ഡെല്‍റ്റക്കെതിരെ 61 ശതമാനം ഫലപ്രദമെന്ന് ഡോ. എന്‍ കെ അറോറ

ന്യൂഡല്‍ഹി | കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ. യുകെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫ വകഭേദത്തിനെക്കാള്‍ മാരക വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദം.കേരളത്തിലടക്കം ഇത്തരം വൈറസിന്റെ സാന്നിധ്യമുണ്ട്.

കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അറോറയുടെ വാക്കുകള്‍. കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വര്‍ധിപ്പിച്ചത്.



source http://www.sirajlive.com/2021/06/17/484464.html

Post a Comment

أحدث أقدم