63 ദിവസത്തിന് ശേഷം രാജ്യത്തെ കൊവിഡ് കേസ് ഒരു ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി | രാജ്യത്തെ പ്രതിദന കൊവിഡ് കണക്കില്‍ ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രിലായം. രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കൊവിഡ് കേസ് ഒരു ലക്ഷത്തിന് താഴെ എത്തിയതായി കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ 86,498 കേസുകളും 2123 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. 1,82,282 പേര്‍ ഇന്നലെ രോഗമുക്തി കൈവരിച്ചു. രോഗമുക്തി നിരക്ക് 94.27 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലാണ് കേസുകളിലേറെയും. എന്നാല്‍ ഇവിടങ്ങളിലെല്ലാം പുതിയ കേസുകള്‍ കുറഞ്ഞുവരുകയാണ്. രാജ്യത്ത് ഇതിനകം 2,89,96,473 കൊവിഡ് കേസും 3,51,309 മരണങ്ങളുമാണ് ഉണ്ടായത്.

മഹാരാഷ്ട്രയില്‍ മാത്രം 58,42,000 കേസുകളും 1,00,470 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 340 മരണങ്ങളാണുണ്ടായത്. തമിഴ്‌നാട്ടില്‍ 351, കര്‍ണാടകയില്‍ 340, കേരളത്തില്‍ 211, ബംഗാളില്‍ 103 മരണങ്ങളും ഇന്നലെയുണ്ടായി.

 



source http://www.sirajlive.com/2021/06/08/482908.html

Post a Comment

Previous Post Next Post