
രാജ്യത്ത് ഇതിനകം 2,95,10,410 കൊവിഡ് കേസുകളും 3,74,305 മരണങ്ങളുമാണുണ്ടായത്. ആകെ രോഗികളിള്‍ 2,81,62,947 പേര്‍ രോഗമുക്തി കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 ലക്ഷം പേരാണ് രോഗമുക്തരായത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലെത്തി.
ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 10042 കേസുകളും 2771 മരണങ്ങളുമാണുണ്ടായത്. 11,584 കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഇന്നലെ കൂടുതല്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2771 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പല മരണങ്ങളും ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് മഹാരാഷ്ട്രയിലെ ഉയര്‍ന്ന മരണ നിരക്ക് കാണിക്കുന്നത്.
source http://www.sirajlive.com/2021/06/14/483905.html
Post a Comment