രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനത്തിലേക്ക്

ന്യൂഡല്‍ഹി |  കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രതയില്‍ നിന്ന് രാജ്യം മുക്തമാകുന്നു. 24 മണിക്കൂറിനിടെ 60,471 കൊവിഡ് കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കേസാണിത്. തുടര്‍ച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസുകളുടെ എണ്ണം.
മാര്‍ച്ച് 31ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3.45 ശതമാനമാണ്.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം പത്തുലക്ഷത്തില്‍ താഴെ എത്തി. രോഗമുക്തിനിരക്കും ഉയര്‍ന്നു. 95.64 ശതമാനമാണ് ഇന്നലത്തെ രോഗമുക്തി നിരക്ക്. ഇന്നലെ 2,726 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ മരണം 3,7, 0333 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 2,95,70,881 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

 



source http://www.sirajlive.com/2021/06/15/484071.html

Post a Comment

أحدث أقدم