രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 96.16%: ടെസ്റ്റ് പോസിറ്റിവിറ്റി 3.58%

ന്യൂഡല്‍ഹി | രണ്ടാം കൊവിഡ് തംരഗത്തില്‍ നിന്നും രാജ്യം അതിവേഗം മുക്തമാകുന്നു. 24 മണിക്കൂറിനിടെ 60,753 കേസുകളും 1647 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 97,743 പേര്‍ഇന്നലെ കൊവിഡ് മോചിതരായി. നിലവില്‍ രാജ്യത്ത് 7,60,019 പേരാണ് ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കേസുകളാണിത്. കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു.

പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.58 ശതമാനമാണ്. തുടര്‍ച്ചയായ കഴിഞ്ഞ 12 ദിവസങ്ങളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ തന്നെയാണെന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെയായി കൊവിഡ് ബാധിച്ച് മ 3,85,137 മരണങ്ങളാണുണ്ടായത്.

 

 



source http://www.sirajlive.com/2021/06/19/484784.html

Post a Comment

أحدث أقدم