ന്യൂഡല്‍ഹി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില.
അതിനിടെ ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധം നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പ്രതിഷേധം.
source
http://www.sirajlive.com/2021/06/11/483406.html
Post a Comment