തിരുവനന്തപുരം | ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുളളത്. പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം.
അതേസമയം നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒരാഴ്ച്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം.
source http://www.sirajlive.com/2021/06/24/485700.html

Post a Comment