ബ്‌ളാക്ക് ഫംഗസ് ചികിത്സയിലായിരുന്ന ഹരിയാന മുന്‍മന്ത്രി അന്തരിച്ചു

ചണ്ഡിഖഡ് |  ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ് മുക്തയായ ശേഷമാണ് കമല വര്‍മക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.

 

 



source http://www.sirajlive.com/2021/06/09/483060.html

Post a Comment

Previous Post Next Post