വിദേശ വനിതയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ച കേസ്; അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് എന്‍ സി ബി

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ വനിതയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ച കേസില്‍ അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി). പിടിയിലായ സിംബാബ്വേക്കാരിയായ ഷാരോണ്‍ ചിക്വാസയെ എന്‍ സി ബിയുടെ കൊച്ചി-ബെംഗളൂരു യൂനിറ്റ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മൂന്ന് സ്ഥലങ്ങളില്‍ നല്‍കാനാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശത്ത് വച്ചാണ് പണം കൈമാറാന്‍ തീരുമാനിച്ചിരുന്നത്. ബെംഗളൂരുവിലും ഡല്‍ഹിയിലും ഷാരോണ്‍ ചിക്വാസ മുമ്പും ലഹരിമരുന്ന് എത്തിച്ചിരുന്നു. ഇവര്‍ ആദ്യമായാണ് കൊച്ചിയില്‍ എത്തുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.



source http://www.sirajlive.com/2021/06/20/484924.html

Post a Comment

أحدث أقدم