ഐഷ സുല്‍ത്താന കവരത്തിയിലെത്തി; ഇന്ന് പോലീസ് മുമ്പാകെ ഹാജരാകും

കവരത്തി | രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് പോലീസ് മുമ്പാകെ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഹാജരാവുക. ഇന്നലെയാണ് ഐഷ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. അഭിഭാഷകനും അവരോടൊപ്പമുണ്ട്. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



source http://www.sirajlive.com/2021/06/20/484932.html

Post a Comment

Previous Post Next Post