
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ഇന്ന് മുതൽ ഒൻപത് വരെ പ്രവർത്തനാനുമതിയുള്ളൂ. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക. നേരത്തെ ഇത് ജൂൺ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.
source http://www.sirajlive.com/2021/06/05/482458.html
إرسال تعليق