മരം കൊള്ള: ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ | സംസ്ഥാനത്ത് നടന്ന മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പിനായി വയനാട്ടിലെത്തും. സംസ്ഥാനത്ത് ഏറ്റവുും കൂടുതല്‍ കൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജില്‍ എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. ഭൂവുടമകളായ ആദിവാസികള്‍ കര്‍ഷകര്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ആരായും. മരം മോഷണം പോയെന്ന പരാതിയില്‍ പോലീസ് ഇതിനോടകം വയനാട്ടില്‍ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുമായും സംഘം ചര്‍ച്ച നടത്തും. വനം വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.

അതിനിടെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഡല്‍ഹി മലയാളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 



source http://www.sirajlive.com/2021/06/16/484244.html

Post a Comment

أحدث أقدم