സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചന: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ |  സേവ് കുട്ടനാട് എന്ന സംഘടന ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. 1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. സേവ് കുട്ടനാടിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇവര്‍ക്ക് രാഷ്ട്രീയ താത്പര്യമാണ. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട് വെള്ളം കയറി നശിക്കാന്‍ പോകുന്നു. എല്ലാവരും ഇപ്പോള്‍ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവും കുട്ടനാട്ടില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

 

 



source http://www.sirajlive.com/2021/06/15/484085.html

Post a Comment

Previous Post Next Post