മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം |  മുഖ്യമന്ത്രിക്കെതിരെ ഭീഷണി പ്രസംഗവുമായി ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കെ സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ ജയിലിലടക്കും. മകളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ വരേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ സത്യാഗ്രഹ സമരത്തിനിടെയാണ് രാധാകൃഷ്ണന്റെ ഭീഷണി. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ബി ജെ പി പ്രതിഷേധം.

 

 



source http://www.sirajlive.com/2021/06/15/484097.html

Post a Comment

Previous Post Next Post