കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാല് മരണം

ശ്രീനഗർ | വടക്കൻ കശ്മീരിലെ സോപോർ നഗരത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് സിവിലിയൻമാരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങൾ  പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ആക്രമണം.

പതിവ് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്രോളിംഗ് ടീമിൽ ഉൾപ്പെട്ട പോലീസുകാരാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാരും രണ്ട് സാധാരണക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്ന് പോലീസുകാർ ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.



source http://www.sirajlive.com/2021/06/12/483584.html

Post a Comment

أحدث أقدم