
ഒരു ഐ പി എസ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടന്ന കേസാണിത്.ആ പോലീസ് സൂപ്രണ്ട് ബി ജെ പിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞു. ഉടനെ അവരെ ചുമതലയില്‍ നിന്നും മാറ്റി. എന്നിട്ട് പകരം കൊണ്ടുവന്നത് വാളയാറില്‍ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
പൊതുസമൂഹത്തിന്റെ മുമ്പില്‍ ബി ജെ പിയെ അപമാനിക്കാണ് ശ്രമം. എന്നാല്‍ അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാര്‍ട്ടിയാണ് ബി ജെ പി. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.
source http://www.sirajlive.com/2021/06/08/482917.html
Post a Comment