
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മദ്യപാനത്തിനിടെയാണ് കൂത്തുപാലയ്ക്കല്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശരത്തിനെ കുത്തിക്കൊലപ്പെടുത്തിയത്.
കേസിലെ രണ്ടാം പ്രതിയും ഓലപ്പീപ്പി സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മില്‍ വസ്തു ഇടപാടിനെ തുടര്‍ന്ന് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ശരത്തിന്റെ വീടും സ്ഥലവും സജീവന്‍ വാങ്ങിയിരുന്നു. എന്നാല്‍, ചെറിയ തുക മാത്രമാണ് ശരത്തിന് നല്‍കിയത്. ശരത്ത് പലവട്ടം പണം ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് സജീവന്‍ തീയതി നീട്ടിക്കൊണ്ടുപോയി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ പണം നല്‍കാന്‍ കഴിഞ്ഞ ദിവസവും ശരത്ത് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പണം തരാമെന്നു പറഞ്ഞ സജീവന്‍ ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിച്ചിരിക്കുകയായിരുന്നു.
ശരത്ത് എത്തിയതോടെ സജീവനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിജീഷ് കത്തിയെടുത്ത് ശരത്തിനെ കുത്തുകയാണുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ തൃശൂലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
source http://www.sirajlive.com/2021/06/20/484914.html
Post a Comment