കൊടകര കുഴല്‍പ്പണ കേസ്: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യം ചെയ്യുന്നു

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. തൃശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധര്‍മരാജനും ഡ്രൈവര്‍ ഷംജീറുമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.



source http://www.sirajlive.com/2021/06/04/482382.html

Post a Comment

Previous Post Next Post