
43 ാം മിനുട്ടില്‍ പോളണ്ട് മുന്‍നിര താരം കരോല്‍ സ്വിഡേര്‍സ്‌കിയുടെ ഗോളിലേക്കുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ലെവന്‍ഡോസ്‌കിയുടെ റീബൗണ്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. എന്നാല്‍ 54 ാം മിനുട്ടില്‍ പോളണ്ട് സമനില കണ്ടെത്തി. വലത് വിംഗില്‍ നിന്ന് കാമില്‍ ജോസ്വിയാകിന്റെ ക്രോസ് അതിവിദഗ്ധമായി ലെവന്‍ഡോവ്സ്‌കി ഗോളിലേക്ക് ചെത്തിയിട്ടപ്പോള്‍ സ്പാനിഷ് ഗോളി നിസ്സഹായനായി. 57 ാം മിനുട്ടില്‍ ലീഡ് നേടാനുള്ള മികച്ച അവസരം മൊറെനോ കളഞ്ഞുകുളിച്ചു. മൊറേനൊയെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. മൊറേനൊ തന്നെയാണ് കിക്കെടുത്തിരുന്നത്. പോസ്റ്റില്‍ തട്ടിവന്ന പന്തില്‍ മൊറാട്ട കാല്‍ വച്ചെങ്കിലും പുറത്തേക്കാണ് പോയത്. കി ന്നുള്ള തിരിച്ചു
source http://www.sirajlive.com/2021/06/20/484916.html
إرسال تعليق