മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത്: ചെന്നിത്തല

ന്യൂഡല്‍ഹി | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാക്കുകള്‍ നിലവാരമില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ശക്തമായി വിയോജിക്കുന്നു. മരംമുറി വിവാദത്തില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വനംകൊള്ളക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്നതല്ല. ആളുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇരിക്കുന്നത് കൊവിഡിന്റെ വിവരം അറിയാനും ആനുകൂല്ല്യങ്ങള്‍ അറിയാനുമാണ്. എന്നാല്‍ മുഖ്യമന്ത്രി ഇത് ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/06/19/484769.html

Post a Comment

أحدث أقدم