
രാജ്യത്തിന്റേയും അതിര്‍ത്തികളുടേയും സുരക്ഷ മോദിയുടെ കൈയില്‍ ഭദ്രമാണെന്ന് താന്‍ മനസിലാക്കിയെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഈ അഭിപ്രായമല്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയെല്ലാം പറയേണ്ടിവരുമെന്നായിരുന്നു മറുപടി.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആ സമയത്ത് നടക്കുന്ന സംഭവങ്ങളെ ചോദ്യം ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അത് പ്രതിപക്ഷത്തിരിക്കുന്ന ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വക്താവുമെല്ലാമായിരുന്ന ജിതിന്‍ പ്രസാദ കഴിഞ്ഞ ബുധനാഴ്ചയാണു ബി ജെ പി അംഗത്വം എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബി ജെ പി പ്രവേശനം.
source http://www.sirajlive.com/2021/06/11/483419.html
Post a Comment