കേരളത്തിൽ ജൂൺ എട്ടിന് പള്ളികൾ തുറക്കുമെന്ന് വ്യാജപ്രചാരണം

തിരൂർ | ഈ മാസം എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടെന്ന് വ്യാജപ്രചാരണം. തിരൂർ എം എൽ എ കുറുക്കോളി മൊയ്തീന്റെ ചിത്രമടങ്ങുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എം എൽ എയുടെ ഇടപെടൽ മൂലം എട്ട് മുതൽ ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചുവെന്നും ഇതിന് നന്ദി എന്നതാണ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്. നിരവധി ലീഗ് പ്രവർത്തകരാണ് ഇത് ഷെയർ ചെയ്തത്. എന്നാൽ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരറിയിപ്പും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേ സമയം, ജൂൺ എട്ടിന് ആരാധനലയങ്ങൾ തുറക്കുമെന്ന രീതിയിൽ തന്റെ ഫോട്ടോയും വെച്ച് പല വ്യാജ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും ആരോ മനപ്പൂർവ്വം തെറ്റി ധരിപ്പിക്കുകയാണെന്നും വഞ്ചിതരാവരുതെന്നും കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി.



source http://www.sirajlive.com/2021/06/05/482503.html

Post a Comment

Previous Post Next Post