ന്യൂഡല്‍ഹി | രാജ്യത്ത് കുട്ടികളില്‍ കൊവിഡ് വാക്സിന് പരീക്ഷണം തുടങ്ങി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സീന് പരീക്ഷണമാണ് പാറ്റ്ന എയിംസില്‍ തുടങ്ങിയത്.
രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക. 54 കുട്ടികളാണ് വാക്സിന് പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. കുട്ടികളിലെ കൊവാക്സീന് പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിന് താഴെയായി തുടരുന്നു. . രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലെ 68 ശതമാനവും മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ്
source http://www.sirajlive.com/2021/06/03/482158.html
إرسال تعليق