സ്വര്‍ണക്കടത്ത് കേസ്: ദുബൈയില്‍ അറസ്റ്റിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി | നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഓമശേരി കല്ലുരുട്ടി സ്വദേശി പി എസ് മുഹമ്മദ് മന്‍സൂറിനെയാണ് എന്‍ഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്‌

കേസില്‍ നേരത്തേ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മുഹമ്മദ് മന്‍സൂര്‍. കേസിനെ തുടര്‍ന്ന് ഇയാല്‍ രാജ്യം വിടുകയായിരുന്നു.

വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. അതേ സമയം പ്രധാനപ്രതികളിലൊരാളായ ഫൈസല്‍ ഫരീദ് ഉള്‍പ്പടെയുള്ളവരെ ഇനിയും പിടികൂടാനായിട്ടില്ല.



source http://www.sirajlive.com/2021/06/09/483104.html

Post a Comment

Previous Post Next Post