ന്യൂഡല്‍ഹി | കേരള ബി ജെ പിയില്‍ അടിമുടി അഴിമതിയാണെന്നും സംസ്ഥാന നേതൃത്വം ഒന്നാകെ പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
ഗ്രൂപ്പ് നേതാവിന്റെ അടിസ്ഥാനത്തിലേക്ക് മുരളീധരന്‍ തരംതാന്നു. തന്റെ ചുറ്റുമുള്ളവരെ മാത്രം സംരക്ഷിക്കുക, മറ്റുള്ളവരെ അവഗണിക്കുക ഇതാണ് മുരളീധരന്റെ രീതി. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ വി മുരളീധരന്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടയുള്ള എല്ലാവരും രാജിവെച്ച് പുതിയ ഒരു സംസ്ഥാന കമ്മിറ്റി വരണം. നിലവിലുള്ള നേതാക്കള്‍ക്ക് മറ്റ് എന്തെങ്കിലും ചുമതല നല്‍കണം. പി പി മുകുന്ദന് ശേഷം കേരളത്തില്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള നേതാവ് ഉണ്ടായിട്ടില്ല.
കേന്ദ്രം തിരഞ്ഞെടുപ്പിന് നല്‍കിയ ഫണ്ട് പല മണ്ഡലങ്ങളിലും വിനിയോഗിച്ചില്ലെന്നും ഇത് എങ്ങോട്ട് പോയെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ ക്രമക്കേടാണ് നടന്നതെന്നും സ്വതന്ത്ര വ്യക്തികള്‍ പറഞ്ഞതായി നിരീക്ഷകന്റെ റിപ്പോര്‍ട്ടിലുണ്ട്. ചില പ്രാദേശിക നേതാക്കള്‍ പണം വാങ്ങി വോട്ട് മറിക്കുന്നത് തുടരുന്നു. താഴെ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നില്ല. ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
source http://www.sirajlive.com/2021/06/30/486603.html
إرسال تعليق