
മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥ വീഴ്ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. ഇയാളെ മാറ്റിയത് പ്രതികളെ സഹായിക്കുന്നതിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡി എഫ് ഒമാരില്‍ ഒരാള്‍ ധനേഷായിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാന്‍ ധനേഷിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷായിരുന്നു.
source http://www.sirajlive.com/2021/06/11/483439.html
Post a Comment