മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!; സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പോലീസ്

കോഴിക്കോട്  | സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐഡി നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പമുായി കേരള പോലീസ്. കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യങ്ങള്‍ പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണം അയക്കാന്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക- പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു

 



source http://www.sirajlive.com/2021/06/13/483719.html

Post a Comment

أحدث أقدم