കോഴിക്കോട് | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാന് (31) പോലീസില്‍ കീഴടങ്ങി. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശിയായ സുഫിയാന് കൊണ്ടോട്ടി പോലീസില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. ഇനി രണ്ട് പേരാണ് കേസില്‍ പിടിയിലാകാനുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തേയും സുഫിയാന് പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.
സ്വര്‍ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്.ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന് പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. 2018ഓടെയാണ് സൂഫിയാന് ദുബൈയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്. കോഫെപോസ നിലനില്ക്കുന്നതില് കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിയത്.
source http://www.sirajlive.com/2021/06/30/486614.html
إرسال تعليق