
കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 31 ഗുരുതര പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് 68കാരന്റെ മരണം വാക്‌സിനേഷനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ മരണവും സംഭവിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കുന്നതെന്ന് സമതി ചെയര്‍ പേഴ്‌സര്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.
വാക്‌സിനേഷനെ തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരു മരണം മാത്രമാണ് വിദഗ്ധ സമിതി സ്ഥിരീകരിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/06/15/484107.html
إرسال تعليق