തിരുവനന്തപുരം | സംസ്ഥാനത്ത് നടന്ന മരംകൊള്ളയില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രത്യക്ഷ സമരത്തിലേക്ക്. വിവിധയിടങ്ങളില്‍ നിന്നായി 250 കോടിയുടെ മരം വെട്ടി കടത്തിയതായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ആരോപിച്ചു. കൊള്ളയില്‍ മുഖ്യമന്ത്രിയുടേയും മുന്‍ വനം, റവന്യൂ മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണം. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് യു ഡി എഫ് ആവശ്യപ്പെടുന്നതെന്ന് ഹസന്‍ പറഞ്ഞു. ആവശ്യമുന്നയിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഈമാസം 24ന് 1000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ സമരം ചെയ്യുമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയെ കുറിച്ച് യു ഡി എഫ് പഠനം നടത്തും. ഇതിനായി എം കെ മുനീര്‍ അധ്യക്ഷനായി യു ഡി എഫ് ഉപ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മുന്നണി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും.
source
http://www.sirajlive.com/2021/06/22/485395.html
إرسال تعليق