ലഖ്‌നോ | ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹശ്വരിക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ബജ്രംഗ്ദള്‍ നേതാവിന്റെ പരാതിയിലാണ് നടപടി. ഐ പി സിയുടെ സെക്ഷന്‍ 505 (2), ഐടി (ഭേദഗതി) ആക്റ്റ് 2008 ലെ സെക്ഷന്‍ 74 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ ട്വിറ്റര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ജമ്മു കാഷ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ട്വിറ്റര്‍ നല്‍കിയിരുന്നത്.
source http://www.sirajlive.com/2021/06/29/486415.html
إرسال تعليق