ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി | ഇടുക്കി ജലാശയത്തില്‍ കെട്ടുചിറയ്ക്കു താഴെ സീതക്കയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍പറമ്പില്‍ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്‌സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് റാപ്പിഡ് റസ്‌ക്യൂ ഫോഴ്‌സും (സ്‌കൂബ ടീം), ദേശീയ നിവാരണ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

വലവീശി മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ട ജോയ്‌സിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മനുവും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

 

 



source http://www.sirajlive.com/2021/06/18/484644.html

Post a Comment

Previous Post Next Post