സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി | വികസന കാര്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ പുറത്ത് നിന്നും സ്വീകരിക്കാവുന്ന വായ്പാ പിരിധി ഉയര്‍ത്തി കേന്ദ്രം. സംസ്ഥാന ജി ഡി പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. കേരളം, ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപക്ക് മുകളില്‍ വായ്പയെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ തന്നെ കേന്ദ്രം നിര്‍ദേശിച്ച ചില പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിന് അനുമതി കൊടുത്തിരിക്കുന്നത്. നാല് പരിഷ്‌കാരങ്ങളാണ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതില്‍ റേഷന്‍, വൈദ്യുതി വിതരണ രംഗത്തുള്ള പരിഷ്‌കരണം ഉള്‍പ്പെടെയുള്ളവ കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം അടക്കം 23 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഒരു ലക്ഷം കോടി രൂപ്ക്ക് മുകളില്‍ വായ്പ എടുത്തു കഴിഞ്ഞിട്ടുമുണ്ട്.

 

 



source http://www.sirajlive.com/2021/06/11/483426.html

Post a Comment

Previous Post Next Post