ന്യൂഡല്‍ഹി | ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചതിന് ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ സാധ്യത. ട്വിറ്ററിന്റെ ട്വീപ് ലൈഫ് എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ കൊടുത്തത്. ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത രാജ്യമായാണ് ഭൂപടത്തില്‍ കാണിച്ചത്.
ട്വിറ്റര്‍ ഉപയോക്താവാണ് തെറ്റായ ഭൂപടത്തെ സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. വലിയ പ്രതിഷേധമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ഉയരുന്നത്. നിലവില്‍ വിവിധ വിഷയങ്ങളില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാറും ഏറ്റുമുട്ടുന്നതിനിടെയാണ് പുതിയ വിവാദം.
source http://www.sirajlive.com/2021/06/28/486304.html
إرسال تعليق