കോട്ടയം മണിമല എസ് ഐക്ക് വെട്ടേറ്റു

കോട്ടയം | വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച് വെട്ടേറ്റത്. തലക്കാണ് വെട്ടേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് ഐയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐയെ വെട്ടിയത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്പോള്‍ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു. മറ്റുപോലീസുകാര്‍ ഇടപെട്ട് പ്രസാദിനെ കീഴ്‌പ്പെടുത്തി. അജിനെയും പ്രസാദിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.

 

 



source http://www.sirajlive.com/2021/06/19/484764.html

Post a Comment

Previous Post Next Post