മലപ്പുറം | പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നു കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യയുടെ പിറകെയുണ്ട്.
പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു
കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടിലെത്തി ദൃശ്യയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. സമ്മതമല്ലെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കി. ഈ വിരോധമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നും കുടുംബം വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടരയോടെ വിനീഷ് ദൃശ്യയുടെ വീട്ടിലെത്തികുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരിക്കും സാരമായി പരിക്കേറ്റു. ഹൃദയത്തോട് ചേര്‍ന്ന് കുത്തേറ്റ സഹോദരിയെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി.
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍ നടത്തിയിരുന്ന ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന ഹോള്‍സെയില്‍ കട രാത്രി കത്തിയിരുന്നു. കട കത്തിച്ചിട്ടുണ്ടെന്ന് ദൃശ്യയെ ഉപദ്രവിക്കുന്നതിനിടെ പ്രതി തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/06/17/484519.html
إرسال تعليق