സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം | സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



source http://www.sirajlive.com/2021/06/12/483560.html

Post a Comment

Previous Post Next Post