പ്രമുഖ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത  | സുപ്രസിദ്ധ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ചികിത്സയിലായിരുന്നു.വൃക്ക രോഗവും അലട്ടിയിരുന്നു.

ബുദ്ധദേവ് ദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ സ്‌പെയ്ന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/06/10/483228.html

Post a Comment

أحدث أقدم