
അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ മധ്യസ്ഥ പ്രകാരം പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റലി സമ്മതിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക കോടതിയില്‍ കെട്ടിവെച്ചതിന് ശേഷമാണ് കേസ് അവസാനിപ്പക്കാന്‍ കോടതി തയ്യാറായത്. മാത്രമല്ല നാവികര്‍ക്കെതിരായ ക്രമിനല്‍ കേസുകള്‍ ഇപ്പോള്‍ ഇറ്റലിയില്‍ നടക്കുന്നുണ്ട്. ഇത് കേന്ദ്രം ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
212 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി സെന്റ് ആന്റണീസ് എന്ന മത്സ്യ ബന്ധന ബോട്ടിന് നേരെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ കപ്പിലുള്ളവര്‍ വെടിവെക്കുകയായിരുന്നു. മത്സ്യ തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുാരി സ്വദേശി ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
source http://www.sirajlive.com/2021/06/15/484081.html
إرسال تعليق