കൊടകര കുഴല്‍പ്പണം; ധര്‍മരാജന്റെ ഹരജിയില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കോടതി

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്ത പണം തിരികെ വേണമെന്ന ധര്‍മരാജന്റെ ഹരജിയില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി ഇരിങ്ങാലക്കുട കോടതി. ഈമാസം 15 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സുനില്‍ നായിക്കിന്റെ ഹരജിയും കോടതി മുമ്പാകെയുണ്ട്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കേസില്‍ ആരോപിതനായ സുനില്‍ നായിക്ക് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററാണ്. പണം കൊണ്ടുവന്ന കാര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ശംജീറും ഹരജി നല്‍കിയിട്ടുണ്ട്.

കേസില്‍ നാല് ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളായ രഞ്ജിത്തിന്റെയും ബഷീറിന്റെയും സുഹൃത്തുക്കളില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.



source http://www.sirajlive.com/2021/06/11/483461.html

Post a Comment

Previous Post Next Post