കുതിരാന്‍ തുരങ്കം സന്ദര്‍ശിച്ച് മന്ത്രിമാര്‍; തുറക്കാനുള്ള നീക്കത്തിന് വേഗം കൂട്ടും

തൃശൂര്‍ | തൃശൂര്‍ കുതിരാന്‍ തുരങ്കം അടിയന്തരമായി തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ഇവിടം സന്ദര്‍ശിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവരാണ് തുരങ്കം സന്ദര്‍ശിച്ചത്. തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി സംഘം വിലയിരുത്തി. ഈ മഴക്കാലത്തു തന്നെ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷം മുമ്പാണ് കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കി തുരങ്കം ഉടന്‍ തുറക്കുമെന്ന് നിര്‍മാണ കമ്പനി പല തവണ പറഞ്ഞിരുന്നതാണ്. എന്നാല്‍ അതൊന്നും പാലിക്കപ്പെ
ട്ടില്ല. ഒല്ലൂര്‍ എം എല്‍ എ കൂടിയായ മന്ത്രി കെ രാജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പണി വേഗം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ പണി വീണ്ടും മന്ദഗതിയിലാവുകയായിരുന്നു.



source http://www.sirajlive.com/2021/06/06/482631.html

Post a Comment

Previous Post Next Post