
കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും പിതാവ് പറഞ്ഞു.
ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മകളെ മര്‍ദിക്കാറുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. വിസ്മയയുടെ സുഹൃത്താണ് ഇക്കാര്യം തങ്ങളെ അറിയിച്ചത്. നാല് ദിവസം മുമ്പ് കിരണിന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ എന്നോട് പറഞ്ഞു. അമ്മ മര്‍ദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോള്‍ നിന്റെ അമ്മ അടിച്ച പോലെ കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചതെന്നും വിസ്മയ പറഞ്ഞതായി കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു ഇവര്‍ പറഞ്ഞു.
source http://www.sirajlive.com/2021/06/22/485376.html
إرسال تعليق