ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കവര്‍ന്നു; പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ നേതാവിനെതിരെ കേസ്

കൊല്‍ക്കത്ത | ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു എന്ന പരാതില്‍ പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുവേന്ദ അധികാരിക്കുമെതിരെ പോലീസ് കേസെടുത്തു. പൂര്‍വ മേഥിനിപൂരിലെ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന പരാതിയിലാണ് കേസ്.

സുവേന്ദക്ക് പുറമെ സഹോദരനെതിരേയും ബംഗാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിനായി കേന്ദ്രസേനയെ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. നന്ദിഗ്രാമില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയാണ് സുവേന്ദു ബംഗാള്‍ നിയമസഭയിലെത്തിയത്.



source http://www.sirajlive.com/2021/06/06/482624.html

Post a Comment

أحدث أقدم