ലോക്ക്ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം | നാളെയും മറ്റെന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനാല്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിച്ചു. ചെരുപ്പ്, തുണി, ആഭരണങ്ങള്‍, കണ്ണട, പുസ്തകം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ടുവരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് ഇന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ആയിരിക്കും.

 



source http://www.sirajlive.com/2021/06/11/483413.html

Post a Comment

Previous Post Next Post