ബുക്കാറസ്റ്റ്| യൂറോ കപ്പില്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമും മൂന്ന് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് ഫ്രാന്‍സിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. 5-4നാണ് സ്വിസ് ജയം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഷോട്ട് സ്വിസ് ഗോളി യാന്‍ സോമര്‍ തട്ടിത്തെറിപ്പിച്ചത് ഫ്രാന്‍സിന്റെ കണ്ണീരായി മാറുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 57-ാം മിനുട്ടില്‍ കരീം ബെന്‍സേമയിലൂടെ ഫ്രാന്‍സ് ഗോള്‍ മടക്കി. തൊട്ടുപിന്നാലെ ബെന്‍സേമ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 75-ാം മിനുട്ടില്‍ പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ കളി അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ സ്വിസ് അപ്രതീക്ഷിതമായി മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
81-ാം മിനുട്ടില്‍ ഹാരിസ് സെഫെറോവിച്ച് രണ്ടാം ഗോളും നേടി സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കി. ഫ്രാന്‍സ് വിജയത്തിലേക്ക് പോകുന്നുവെന്ന് തോന്നിച്ച സമയത്ത് കളിയുടെ 90-ാം മിനുട്ടില്‍ സ്വിസ് സമനില പിടിച്ചത്. മാരിയോ ഗാവ്രനോവിച്ചാണ് സ്‌കോറര്‍. പിന്നീട് എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സ്വിസിനായി കിക്കെടുത്ത അഞ്ച് പേരും ലക്ഷ്യംകണ്ടു. ഫാന്‍സിന്റെ എംബാപ്പെയുടെ കിക്ക് സ്വിസ് ഗോളി തട്ടിത്തെറിപ്പിച്ച് വിജയക്കൊടി പാറിക്കുകയായിരുന്നു.
source http://www.sirajlive.com/2021/06/29/486403.html
Post a Comment