ബോകോ ഹറം തീവ്രവാദി സംഘടനാ നേതാവ് അബൂബക്കര്‍ ഷെകാവു ആത്മമഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍

അബുജ | നൈജീരിയന്‍ തീവ്രവാദി സംഘടനയായ ബോക്കോ ഹറം നേതാവ് അബൂബക്കര്‍ ഷെകാവു ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതായി നൈജീരിയയിലെ മറ്റൊരു തീവ്രവാദി ഗ്രൂപ്പാണ് വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇയാളുടെ മരണം നൈജീരിയന്‍ സര്‍ക്കാറോ ബോകോ ഹറം ഗ്രൂപ്പോ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസും ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇസ്വാപ് നേതാവ് അബൂ മൂസബ് അല്‍ ബര്‍ണാവിയാണ് ഷെകാവു കൊല്ലപ്പെട്ടതായി ഓഡിയോ സന്ദേശം പുറത്തുവിട്ടത്. ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്. സാംബിസ വനാന്തരങ്ങളില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഷെകാവു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



source http://www.sirajlive.com/2021/06/07/482734.html

Post a Comment

Previous Post Next Post