
പി ഉബൈദുള്ള എം എല്‍ എ, സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തോടെ പരിപാടി സമാപിക്കും.
മഅദിന്‍ വാര്‍ഷിക സന്ദേശ പ്രഭാഷണം, പുതിയ പദ്ധതികളുടെ അവതരണം, ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍, ഹദീസ് ടോക്, ഭിന്നശേഷി മേഖലയിലുള്ള പ്രതിഭകളുടെ ഏബ്ള്‍ സമ്മിറ്റ്, ഡോക്യുമെന്ററി പ്രദര്‍ശനം, മഅ്ദിന്‍ ഗാന ശില്‍പം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
24 വര്‍ഷം കൊണ്ട് വിവിധ ജില്ലകളില്‍ 7 കാമ്പസുകളിലായി നൂറില്‍പരം സ്ഥാപനങ്ങള്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഇന്റഗ്രേറ്റഡ് കാമ്പസുകള്‍, പോളിടെക്‌നിക് കോളേജ്ജ്, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇസ്‌ലാമിക് കോളേജുകള്‍, വൊക്കേഷനല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍, മലയാളം-ഇംഗ്ലീഷ് സ്‌കൂളുകള്‍, വിദേശ ഭാഷാ പഠന കേന്ദ്രം, ഭിന്ന ശേഷിക്കാര്‍ക്കായുള്ള വിവിധ സ്ഥാപനങ്ങള്‍, അനാഥ- അഗതി മന്ദിരങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള കാമ്പസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലായി 25,000 വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇതിനകം മഅദിന്‍ അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. വളരെ വിപുലമായി നടത്തേണ്ട വാര്‍ഷിക പരിപാടികള്‍ കോവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായാണ് നടത്തുന്നതെന്ന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പരിപാടി വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy
source http://www.sirajlive.com/2021/06/05/482508.html
إرسال تعليق